അതു വൈകില്ല! (2023 കൺവെൻഷൻ ഗീതം)
ഡൗൺലോഡ്:
1. പാരിൻ സൗന്ദര്യം ഹാ എന്താശ്ചര്യം!
നിൻ കൈവേലകൾ നിൻ ജ്ഞാനം ഘോഷിപ്പൂ.
വീണ്ടും യൗവ്വനം ഭൂവിനേകുവാൻ
ഇന്നോളം എല്ലാം ക്ഷമിച്ചുനിന്നു നീ.
(കോറസ്)
പാരിൽ യഹോവേ നിൻ പർദീസ കാണുവാൻ
ഈ ഞങ്ങൾക്കാകാംക്ഷയായ്.
ഉദയസൂര്യൻ പോൽ ഉദിക്കും ഭൂമിയിൽ
വൈകാതെ നാഥാ നിൻ നാൾ;
നിൻ സന്തോഷനാൾ.
2. മൺമറഞ്ഞ നിൻ പ്രിയരെയെല്ലാം
ഉണർത്തീടുവാൻ നിൻ ഉള്ളം വാഞ്ഛിപ്പൂ.
കാലമേറെയായ് കാത്തിരുന്നു നീ,
നിൻ ദീർഘക്ഷമ ഞങ്ങൾക്കുമേകണേ.
(കോറസ്)
പാരിൽ യഹോവേ നിൻ പർദീസ കാണുവാൻ
ഈ ഞങ്ങൾക്കാകാംക്ഷയായ്.
ഉദയസൂര്യൻ പോൽ ഉദിക്കും ഭൂമിയിൽ
വൈകാതെ നാഥാ നിൻ നാൾ;
നിൻ സന്തോഷനാൾ.
3. ജീവിതാശയും ജീവസൗഖ്യവും
നരർക്കേകുവാൻ എന്താശിക്കുന്നു നീ.
ഈ പ്രത്യാശയെ ഞങ്ങൾ ഘോഷിക്കെ
നുകർന്നിടുന്നു നിൻ സ്നേഹമേറെയായ്.
(കോറസ്)
പാരിൽ യഹോവേ നിൻ പർദീസ കാണുവാൻ
ഈ ഞങ്ങൾക്കാകാംക്ഷയായ്.
ഉദയസൂര്യൻ പോൽ ഉദിക്കും ഭൂമിയിൽ
വൈകാതെ നാഥാ നിൻ നാൾ;
നിൻ സന്തോഷനാൾ.
ആസന്നമായ് നിന്റെ നാൾ!
(കൊലോ. 1:11 കൂടെ കാണുക.)