ഐക്യമുള്ള ഒരു ഒറ്റജനത
ഡൗൺലോഡ്:
1. ശക്തമായ് പാഞ്ഞടുക്കുന്നു
യാഹിൻ ദാസരെ വെല്ലാൻ.
പീഡനത്തിൻ കാലങ്ങൾ
കാണും നാം മുൻചൊന്നപോൽ.
നമ്മൾ നേരിടും ധീരരായ്,
യാഹുണ്ടല്ലോ ചാരെയായ്
അവരേന്തും വാളിനെ നാം
ഭയക്കില്ല തെല്ലുമേ.
(കോറസ്)
യാഹിൻ ഏകജനം നമ്മൾ,
പല ദേശത്താകിലും
ദൃഢമായ് നിൽക്കും ഒന്നായി നാം
ജയം യാഹിന്റേതല്ലോ,
ജയം യാഹിന്റേതല്ലോ.
2. ശാന്തരായ് വിശ്വസ്തരായ് നാം,
കാത്തിരിപ്പൂ യാഹിന്നായ്.
അത്യുന്നതൻ അവനേകും
സ്നേഹമോ നിലയ്‌ക്കില്ല.
നമ്മെ യാഹെന്നും കാത്തിടും
കൈവിടില്ലൊരു നാളും;
തളരില്ല! വീഴുകില്ല!
ജീവിക്കും നാം യാഹിന്നായ്.
(കോറസ്)
യാഹിൻ ഏകജനം നമ്മൾ,
പല ദേശത്താകിലും
ദൃഢമായ് നിൽക്കും ഒന്നായി നാം
ജയം യാഹിന്റേതല്ലോ.
(ബ്രിഡ്‌ജ്)
ധൈര്യമോടെയിതാ
വൈരികൾ തൻ മുന്നിലായ്
ഹൃദയങ്ങളേകുന്നിതാ
നമ്മളെന്നും യാഹിന്നായ്. . .
(കോറസ്)
യാഹിൻ ഏകജനം നമ്മൾ,
പല ദേശത്താകിലും
ദൃഢമായ് നിൽക്കും ഒന്നായി നാം
ജയം യാഹിന്റേതല്ലോ,
ജയം യാഹിന്റെ. . . അല്ലോ. . .!