ഒരു ചെറു പുഞ്ചിരി
ഡൗൺലോഡ്:
1. പറയാം കഥകൾ നൂറ്,
വാക്കുകൾ നൂറായിരം,
ചിത്രമായിരം രചിക്കാം
ഉണരുമോ ഹൃത്തം?
ഒരു വാക്കും നൽചെയ്തിയും
മനം കുളിർപ്പിച്ചീടാൻ.
എന്നാൽ പുഞ്ചിരി
ഫലമേറെ നൽകിടാം.
(കോറസ്)
പുഞ്ചിരി, ഹൃദയമുണർത്താൻ.
പുഞ്ചിരി, മനസ്സുണർത്തിടും.
ആവോളം ചെയ്താൽ പ്രാർഥന മതി.
കാണാം അപ്പോൾ പുഞ്ചിരിയിൻ ഗുണം.
2. ഈ ലോകമെത്രയോ വ്യർഥം, ദുരിതം ഈ ജീവിതം.
പൊയ്പോയ് ആശകൾ എങ്ങെങ്ങോ ലോകം ഭീതിതമായ്.
നമ്മൾ കണ്ടിടുന്നു, കൺകൾ ദുഃഖം പേറിടുന്നവർ.
ഏകിടാമവർക്കെല്ലാം രാജ്യമേകുമാശ്വാസം.
(കോറസ്)
പുഞ്ചിരി, ഹൃദയമുണർത്താൻ,
പുഞ്ചിരി, മനസ്സുണർത്തിടും.
ആവോളം ചെയ്താൽ പ്രാർഥന മതി.
കാണാം അപ്പോൾ പുഞ്ചിരിയിൻ ഗുണം.
3. ശ്രദ്ധിക്കും കാതില്ലെങ്കിൽ ഉള്ളം തകർന്നീടാം,
പ്രത്യാശതൻ സന്ദേശം സന്തോഷാൽ നൽകീടുമ്പോൾ.
എല്ലാ മണ്ണിലും നാമ്പിടാൻ രാജ്യവിത്തിനാവില്ല.
എന്നാൽ പുഞ്ചിരി മാറ്റിടാം ഹൃദയത്തെ.
(കോറസ്)
പുഞ്ചിരി, ഹൃദയമുണർത്താൻ,
പുഞ്ചിരി, മനസ്സുണർത്തിടും.
ആവോളം ചെയ്താൽ പ്രാർഥന മതി.
കാണാം അപ്പോൾ പുഞ്ചിരിയിൻ ഗുണം.