ഞാൻ ആരെ സമീപിപ്പാൻ?
ഡൗൺലോഡ്:
1. വൈഷമ്യങ്ങൾ ഞാൻ
നേരിടുമീ ക്ലേശനാളിൽ
ക്രിസ്തേശുവെ ഞാൻ
നിത്യം ശ്രദ്ധിച്ചിടും
കാതോർക്കും ഞാൻ എന്നും
തിരുമൊഴികൾക്കായ്
എൻ ഇടയനാം
യേശു കൂടെയല്ലൊ
(കോറസിനു മുമ്പ്)
എന്തിനു കേൾക്കേണ്ടു ഞാൻ
വിരുദ്ധരിൻ ബോധനങ്ങൾ
നേർവഴിയിൽനിന്നും
വഴിമാറുകില്ല ഞാൻ
(കോറസ്)
ഞാൻ ആരെ സമീപിപ്പാൻ
എന്നെന്നുമായ് എൻ മാർഗദീപം
എൻ നായകൻ യേശു താൻ
എൻ രക്ഷയിൻ നാഥൻ
തൻ കൽപ്പനയെല്ലാം
എന്നെന്നും കാക്കും ഞാൻ, കാക്കും ഞാൻ
2. ഞാനെൻ യേശുവിൻ ചാരെ
എന്റെ തോഴരുമായ്
പാർത്തിടുന്നിതാ
സ്വൈരശാന്തിയിലായ്
ദൈവം നരർക്കേകും
നിത്യജീവൻ നേടാൻ
എൻ രക്ഷകൻ എന്റെ
കരം ഗ്രഹിപ്പു
(കോറസിനു മുമ്പ്)
ഗൗനിക്കുകില്ല ഞാൻ
ഈ ലോകരിൻ ലോഭനങ്ങൾ
നേർവഴിയിൽനിന്നും
വഴിമാറുകില്ല ഞാൻ
(കോറസ്)
ഞാൻ ആരെ സമീപിപ്പാൻ
എന്നെന്നുമായ് എൻ മാർഗദീപം
എൻ നായകൻ യേശു താൻ
എൻ രക്ഷയിൻ നാഥൻ
തൻ കൽപ്പനയെല്ലാം
എന്നെന്നും കാക്കും ഞാൻ, കാക്കും ഞാൻ
(കോറസ്)
ഞാൻ ആരെ സമീപിപ്പാൻ
ദു:ഖങ്ങളിൽ എൻ ആശാദീപം
എൻ നായകൻ യേശു താൻ
എൻ രക്ഷയിൻ നാഥൻ
തൻ കൽപ്പനയെല്ലാം
എന്നെന്നും കാക്കും ഞാൻ, കാക്കും ഞാൻ
എൻ ആശ്രയം യേശു താൻ
നേർവഴിയേ പോകും എന്നും ഞാൻ. . .ഞാൻ