യഹോവയ്ക്കു മഹത്ത്വം കൊടുക്കുക
ഡൗൺലോഡ്:
1. വാനിടം വാഴും യഹോവേ,
ആരുള്ളൂ നിൻ സമനായ്?
വാത്സല്യവാനെൻ പിതാവേ,
എന്തേകും നിൻ സ്നേഹത്തിന്നായ്?
താതാ നിൻ വൈഭവം കാൺമൂ
വാനവിതാനമെങ്ങും.
എന്തുള്ളൂ ഞാനെൻ സർവേശാ,
എന്നെ നീ കടാക്ഷിക്കുവാൻ?
(കോറസ്)
യഹോവേ ഞാൻ നെഞ്ചകം തിങ്ങിയീ,
സ്തുതിയേകുന്നങ്ങയ്ക്കായ്.
എൻ ദൈവം നീ, എൻ നിത്യരാജൻ നീ.
സ്തുതിയാഗങ്ങൾക്കെല്ലാം
അനുയോജ്യൻ അങ്ങല്ലോ.
2. ജീവന്റെ നാഥൻ യഹോവേ,
ജീവിതം കൊണ്ടെന്നും ഞാൻ
കീർത്തിക്കും നിൻ കനിവെങ്ങും,
നിൻ മാർഗത്തിൻ സൗന്ദര്യവും.
നാഥാ നിൻ സേവയിലെല്ലാം
ആനന്ദം കാണുന്നു ഞാൻ.
എൻ അഭിമാനവും നീയേ,
എൻ പാതയ്ക്കു ദീപ്തിയും നീ.
(കോറസ്)
യഹോവേ ഞാൻ നെഞ്ചകം തിങ്ങിയീ,
സ്തുതിയേകുന്നങ്ങയ്ക്കായ്.
എൻ ദൈവം നീ, എൻ നിത്യരാജൻ നീ.
സ്തുതിയാഗങ്ങൾക്കെല്ലാം
അനുയോജ്യൻ അങ്ങല്ലോ.
3. ആറുകളാഴികൾ പോൽ നിൻ
വാനിലെ താരകങ്ങൾ
ആശ്ചര്യമാകുന്നെൻ കണ്ണിൽ,
ചൊൽവൂ തിരുസ്നേഹമവ.
ജ്ഞാനവും പ്രൗഢിയും കാൺമൂ
ഞാൻ നിന്റെ കൈവിരുതിൽ.
ഹേതു നിൻ ചെയ്തികളെല്ലാം
യാഹേ നിന്നെ വാഴ്ത്തിടുവാൻ.
(കോറസ്)
യഹോവേ ഞാൻ നെഞ്ചകം തിങ്ങിയീ,
സ്തുതിയേകുന്നങ്ങയ്ക്കായ്.
എൻ ദൈവം നീ, എൻ നിത്യരാജൻ നീ.
സ്തുതിയാഗങ്ങൾക്കെല്ലാം
അനുയോജ്യൻ അങ്ങല്ലോ.
(സങ്കീ. 96:1-10; 148:3, 7 കൂടെ കാണുക.)