സമാധാനത്തോടെ ജീവിക്കുക
ഡൗൺലോഡ്:
1. വിടരുന്നു ശാന്തമായ് നാളിതും എങ്കിലും ഇതാ മുന്നിൽ,
കോപത്താൽ പൊള്ളുന്ന നോക്കും ചെയ്തിയും എങ്ങും ഏറെയോ?
യാഹിൻ വാക്കെന്നുള്ളിൽ ചൊല്ലിടും: ”നിൽക്കൂ നീ ശാന്തമായ്!”
ഓരോ മാത്രയും കേഴൂ ദൈവം ഏകീടും ദിവ്യശാന്തിക്കായ്
(കോറസ്)
വന്യമീ ലോകം അതിൽ പാർത്തീടാൻ ക്ഷമ നേടാം നാം!
പാരിലാകെ നിറയും സൗമ്യരോടൊത്തായ് മോദിക്കും നാം നിത്യമായ്!
2. തെളിമാനം പോൽ പ്രഭയോടിന്നും പുലരുന്നീ ദിനവും
ഇരുൾ മൂടി, പ്രകാശം പോയ്, ഞാനോ നിൽക്കും മൗനമായ്.
മുഴങ്ങീടുന്നെന്നുള്ളിൽ കാവലായ് ദൈവത്തിൻ വചനം:
‘കാണൂ മുഖങ്ങൾക്കുമുള്ളിൽ നോവാൽ നീറുമാ നെഞ്ചം കൺകളാൽ.’
(കോറസ്)
വന്യമീ ലോകം അതിൽ പാർത്തീടാൻ ക്ഷമ നേടാം നാം!
പാരിലാകെ നിറയും സൗമ്യരോടൊത്തായ് മോദിക്കും നാം നിത്യമായ്!
(ബ്രിഡ്ജ്)
കഷ്ടങ്ങൾ ഏറിലും
നേരിടാം സുസ്മേരരായ്.
യഹോവ തൻ പ്രശാന്തിയിൻ
കണികയേകി കാത്തീടും.
3. അന്ധമാം ഭൂവിൽ പകർന്നേകീടും ശോഭയാം സുവാർത്ത നാം.
എങ്കിലും ചിലർ എയ്തീടും ശകാരങ്ങളാൽ ഭയമേറവേ;
തിരുവചനം ഉള്ളിൽ തെളിയേ, പോകും നാം നിശ്ശബ്ദരായ്.
ക്രോധമാളുമ്പോൾ ദൈവഹിതം പോൽ വിടചൊല്ലും ശാന്തരായ്.
(കോറസ്)
വന്യമീ ലോകം അതിൽ പാർത്തീടാൻ ക്ഷമ നേടാം നാം!
പാരിലാകെ നിറയും സൗമ്യരോടൊത്തായ് മോദിക്കും നാം നിത്യമായ്!
(കോറസ്)
വന്യമീ ലോകം അതിൽ പാർത്തീടാൻ ക്ഷമ നേടാം നാം!
പാരിലാകെ നിറയും സൗമ്യരോടൊത്തായ് മോദിക്കും നാം എന്നുമായ്!