വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധൈര്യ​ശാ​ലി​യായ എസ്ഥേർ

ധൈര്യ​ശാ​ലി​യായ എസ്ഥേർ

ഡൗൺലോഡ്‌:

  • സംഗീതനോട്ടുകൾ

  1. 1. എസ്ഥേർ യാഹിൻ പ്രിയ​യായ്‌

    വളർന്നു എന്നെന്നും.

    തൻ ബന്ധുവാം മൊർദെ​ഖാ​യി

    പുലർത്തി സ്വന്തമായ്‌.

    പിന്നൊ​രു നാൾ എസ്ഥേർ

    വാഴും രാജ്ഞി​യാ​യ്‌ത്തീർന്നു

    സധൈ​ര്യ​മായ്‌ സധൈ​ര്യ​മായ്‌

    ഞാനും ചെയ്‌തീ​ടും.

    (കോറസ്‌)

    എസ്ഥേറിനെപ്പോൽ യാഹി

    ന്നിഷ്ടം നിത്യം ധീരമായ്‌.

    നൽവഴി തോറും യാഹിന്റെ

    കൈ പിടി​ച്ചെ​ന്നെ​ന്നും.

    എസ്ഥേറി​നെ​പ്പോൽ ഞാനും

    ധീരം കേൾക്കും യാഹിന്റെ

    മൊഴി​കൾ സന്തോ​ഷാൽ

    മനസ്സിൽ മായാതെ.

  2. 2. യാഹിൻ ഭക്തനല്ലാത്ത

    ഭർത്താവെന്നാകിലും

    ആദരിച്ചു നിന്നെ​ന്നും

    മടി കൂടാ​തെ​സ്ഥേർ.

    തുണയായ്‌ നിന്നു തൻ

    പ്രിയർക്കായ്‌ എസ്ഥേർ എന്നെന്നും.

    സധൈ​ര്യ​മായ്‌ സധൈ​ര്യ​മായ്‌

    ഞാനും ചെയ്‌തീ​ടും.

    (കോറസ്‌)

    എസ്ഥേറിനെപ്പോൽ യാഹി

    ന്നിഷ്ടം നിത്യം ധീരമായ്‌

    നൽവഴി തോറും യാഹിന്റെ

    കൈ പിടി​ച്ചെ​ന്നെ​ന്നും

    എസ്ഥേറി​നെ​പ്പോൽ ഞാനും

    ധീരം കേൾക്കും യാഹിന്റെ

    മൊഴി​കൾ സന്തോ​ഷാൽ

    മനസ്സിൽ മായാതെ.