ഗീതം 134
മക്കൾ—ദൈവം വിശ്വസിച്ചേൽപ്പിച്ചിരിക്കുന്ന നിക്ഷേപം
-
1. ദൈവത്തിൻ കൃപാദാനമായ്
ഒരു കുഞ്ഞു നമുക്കായ് ജനിച്ചാൽ,
മക്കൾ യഹോവ തൻ സ്വത്തെന്നും
തൻ പ്രിയരെന്നും ഓർക്ക നാം.
കുഞ്ഞുങ്ങൾക്കായ് കരുതീടുമ്പോൾ
പാലിക്കിൽ നാം ദിവ്യനിർദേശങ്ങൾ,
സ്നേഹസ്വരൂപൻ ദൈവം നമ്മെ
നടത്തിടും തിരുജ്ഞാനത്തിൽ.
(കോറസ്)
നിൻ കൈയിലെ കുഞ്ഞിളം ജീവൻ
വലിയൊരു നിക്ഷേപമാം.
ശീലിപ്പിക്കാം ദൈവത്തിൻ മാർഗം,
പൈതങ്ങൾ ശ്രേഷ്ഠരായിടാൻ.
-
2. അകതാരിലായ് സൂക്ഷിക്കാം
യാഹിൻ തിരുമൊഴികൾ നിധിയായ്.
ആ മൊഴികൾ നമ്മൾ മക്കൾക്കായ്
പകർന്നു നൽകിടാം എന്നും.
വഴിയേ നാം നടക്കുമ്പോഴും,
വീട്ടിന്നുള്ളിൽ ഇരിക്കുമ്പോഴും നാം
കുഞ്ഞുങ്ങളോടായ് സംസാരിക്കാം;
എന്നെന്നുമായ് അവർ ഓർത്തിടാൻ.
(കോറസ്)
നിൻ കൈയിലെ കുഞ്ഞിളം ജീവൻ
വലിയൊരു നിക്ഷേപമാം.
ശീലിപ്പിക്കാം ദൈവത്തിൻ മാർഗം,
പൈതങ്ങൾ ശ്രേഷ്ഠരായിടാൻ.
(ആവ. 6:6, 7; എഫെ. 6:4; 1 തിമൊ. 4:16 കൂടെ കാണുക.)