വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 99

ആയിര​മാ​യി​രം സഹോ​ദ​രങ്ങൾ

ആയിര​മാ​യി​രം സഹോ​ദ​രങ്ങൾ

(വെളി​പാട്‌ 7:9, 10)

  1. 1. സഹോ​ദരർ ആയിരങ്ങൾ

    എൻ ചാരെ​യായ്‌ നിൽപ്പൂ,

    ഏവർക്കും സാക്ഷ്യ​മാ​യി

    എന്നും വിശ്വ​സ്‌ത​രായ്‌!

    ആഗോ​ള​മായ്‌ ഇന്നവർ

    ലക്ഷോ​പ​ല​ക്ഷ​മായ്‌,

    വംശങ്ങൾ, ഗോ​ത്ര​ങ്ങ​ളിൽനി​ന്നും

    വാഴ്‌ത്തു​ന്നു യാഹിന്നെ.

  2. 2. സഹോ​ദരർ ആയിരങ്ങൾ

    സന്തോഷസദ്വാർത്ത

    സാമോ​ദം ഘോഷി​ക്കു​ന്നു

    സൗമ്യർക്കു കേൾക്കാ​നായ്‌!

    നൽവാർത്ത ഘോഷി​ക്കെ നാം

    ക്ഷീണി​ത​രാ​യെ​ന്നാൽ,

    നൽകീ​ടും ശാന്തി, നവോ​ന്മേ​ഷം

    യേശു നമു​ക്കെ​ന്നും.

  3. 3. സഹോ​ദരർ ആയിരങ്ങൾ

    യാഹിൻ തിരു​മു​ന്നിൽ

    തൻ ആലയാ​ങ്ക​ണ​ത്തിൽ

    എന്നെന്നും സേവിപ്പൂ.

    ആയിരങ്ങൾ യാഹിന്റെ

    വിശ്വസ്‌തദാസരായ്‌

    മുന്നേ​റു​ന്നു രാജ്യ​ദൂ​തു​മായ്‌

    ഈ ഭൂവി​ലെ​ങ്ങെ​ങ്ങും.