ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിൽ JW.ORG-ന്റെ ‘തുടക്കം’ പേജ് ഉപയോഗിക്കുക
നമ്മുടെ വെബ്സൈറ്റിന്റെ ‘തുടക്കം’ പേജിൽ കാണുന്ന വീഡിയോകളും ലേഖനങ്ങളും ദൈവത്തെക്കുറിച്ച് അറിയാൻ ആഗ്രഹമുള്ള ആത്മാർഥഹൃദയരെ ഉദ്ദേശിച്ചുള്ളതാണ്. (പ്രവൃ 13:48) ഓരോ സമയത്തും വാർത്തകളിൽ ഇടംപിടിക്കുന്നതോ അല്ലെങ്കിൽ ആളുകൾ ചിന്തിക്കുന്നതോ സംസാരിക്കുന്നതോ ആയ വിഷയങ്ങളായിരിക്കും അവിടെ കൊടുത്തിരിക്കുന്നത്.
JW.ORG വെബ്സൈറ്റിന്റെ ‘തുടക്കം’ പേജ് നമുക്ക് എങ്ങനെ ശുശ്രൂഷയിൽ ഉപയോഗിക്കാം?
-
വെബ്സൈറ്റ് കൂടെക്കൂടെ നോക്കുക. ‘സവിശേഷമായവ’ എന്ന ഭാഗത്ത് എന്തൊക്കെ വിഷയങ്ങളാണ് ഉള്ളതെന്നു ശ്രദ്ധിക്കുക. താത്പര്യമുള്ള ഒരു വ്യക്തിയെ കാണുമ്പോൾ അത് എങ്ങനെ ഉപയോഗിക്കാമെന്നു ചിന്തിക്കുക. (‘സവിശേഷമായവ’ എന്നതിനു കീഴിൽ കൊടുത്തിരിക്കുന്ന കൂടുതൽ വീഡിയോകളും ലേഖനങ്ങളും കാണാൻ ‘തുടക്കം’ പേജിലെ ‘കൂടുതൽ കാണാം’ എന്ന ഭാഗം നോക്കുക.) വെബ്സൈറ്റുമായി നല്ല പരിചിതരാകുകയാണെങ്കിൽ ശുശ്രൂഷയിൽ പുതിയപുതിയ വിഷയങ്ങൾ ഉൾപ്പെടുത്തി അവതരണങ്ങൾ നടത്താനാകും.
-
സംഭാഷണം തുടങ്ങാനായി ‘തുടക്കം’ പേജിലെ വീഡിയോകളും ലേഖനങ്ങളും ഉപയോഗിക്കുക. പ്രദേശത്തെ ആളുകൾ ചിന്തിക്കാൻ സാധ്യതയുള്ള വിഷയങ്ങൾ എന്തൊക്കെയാണെന്ന് അപ്പോൾ നമുക്ക് ഒരു ധാരണ ലഭിക്കും.
-
ആളുകളെ ‘തുടക്കം’ പേജ് കാണിക്കുക. അതിൽ ‘നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു വിഷയം തിരഞ്ഞെടുക്കുക’ എന്ന ഭാഗം കാണിക്കുക. വെബ്സൈറ്റിൽനിന്ന് വിവരങ്ങൾ എങ്ങനെ കണ്ടെത്താമെന്നും കാണിച്ചുകൊടുക്കുക.
-
ലിങ്ക് അയച്ചുകൊടുക്കുക. ചില ആളുകൾക്കു നമ്മളോടു നേരിട്ട് സംസാരിക്കാൻ മടികാണും. എന്നാൽ വെബ്സൈറ്റ് നോക്കാൻ അവർക്കു താത്പര്യമായിരിക്കും. അതുകൊണ്ട് താത്പര്യമുള്ള ഒരാൾക്ക് നമ്മുടെ വെബ്സൈറ്റിന്റെ ‘തുടക്കം’ പേജിന്റെയോ അല്ലെങ്കിൽ അവിടെ കൊടുത്തിരിക്കുന്ന വീഡിയോകളുടെയോ ലേഖനത്തിന്റെയോ ലിങ്ക് അയച്ചുകൊടുക്കാൻ ഒരു മടിയും വിചാരിക്കേണ്ടാ.