മാർച്ച് 19-25
മത്തായി 24
ഗീതം 126, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഈ അവസാനകാലത്ത് ആത്മീയമായി ഉണർന്നിരിക്കുക:” (10 മിനി.)
മത്ത 24:12—വർധിച്ചുവരുന്ന നിയമരാഹിത്യം ആളുകളുടെ സ്നേഹം തണുത്തുപോകാൻ ഇടയാക്കും (it-2-E 279 ¶6)
മത്ത 24:39—ജീവിതത്തിലെ സാധാരണകാര്യങ്ങൾ ചിലർക്ക് ഏറ്റവും പ്രധാനപ്പെട്ടതായി മാറും, അത് അവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കും (w99 11/15 19 ¶5)
മത്ത 24:44—പ്രതീക്ഷിക്കാത്ത ഒരു സമയത്തായിരിക്കും യജമാനൻ വരുന്നത് (jy-E 259 ¶5)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മത്ത 24:8—യേശു ഉപയോഗിച്ച വാക്കുകൾ എന്തായിരിക്കാം സൂചിപ്പിക്കുന്നത്? (“പ്രസവവേദന” എന്നതിന്റെ മത്ത 24:8-ലെ പഠനക്കുറിപ്പ്, nwtsty)
മത്ത 24:20—എന്തുകൊണ്ടാണു യേശു അങ്ങനെ പറഞ്ഞത്? (“മഞ്ഞുകാലം”, “ശബത്തുദിവസത്തിൽ” എന്നിവയുടെ മത്ത 24:20-ലെ പഠനക്കുറിപ്പുകൾ, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മത്ത 24:1-22
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. നിങ്ങളുടെ പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദത്തിനു മറുപടി കൊടുക്കുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. മുമ്പ് നിങ്ങൾ സംസാരിച്ച വ്യക്തി ഇപ്പോൾ വീട്ടിലില്ല, മറ്റൊരാളാണു വീട്ടിലുള്ളത്.
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ഈ വ്യവസ്ഥിതിയുടെ അന്ത്യം സമീപിച്ചിരിക്കുന്നു:” (15 മിനി.) ചർച്ച. വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 15 ¶18-23, പേ. 206-ലെ ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 35, പ്രാർഥന