സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
സ്മാരക ക്ഷണക്കത്തിന്റെ പ്രചാരണപരിപാടി (മാർച്ച് 3-31): (പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മടങ്ങിച്ചെല്ലുമ്പോൾ ബൈബിൾസന്ദേശത്തോടു താത്പര്യം കാണിച്ചവർക്കു മാത്രം ക്ഷണക്കത്ത് കൊടുക്കുക. അതിനായി ഈ അവതരണം ഉപയോഗിക്കാവുന്നതാണ്:) വളരെ പ്രധാനപ്പെട്ട ഒരു പരിപാടിക്കു ക്ഷണിക്കാനാണു ഞങ്ങൾ വന്നത്. ഇതാ നിങ്ങൾക്കുള്ള ക്ഷണക്കത്ത്. മാർച്ച് 31 ശനിയാഴ്ച ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ യേശുക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനായി കൂടിവരും. നമ്മുടെ അടുത്ത് ഈ മീറ്റിങ്ങ് നടക്കുന്ന സ്ഥലവും സമയവും ഈ ക്ഷണക്കത്തിലുണ്ട്. അതിനു മുമ്പുള്ള ആഴ്ച നടക്കുന്ന ഒരു പ്രസംഗം കേൾക്കാനും ക്ഷണിക്കുന്നു. “യേശുക്രിസ്തു യഥാർഥത്തിൽ ആരാണ്?” എന്നാണു വിഷയം.
താത്പര്യം കാണിച്ചിടത്ത് മടങ്ങിച്ചെല്ലുമ്പോൾ: എന്തിനുവേണ്ടിയാണു യേശു മരിച്ചത്?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: എന്തിനുവേണ്ടിയാണു യേശു മരിച്ചത്?
തിരുവെഴുത്ത്: മത്ത 20:28
മടങ്ങിച്ചെല്ലുമ്പോൾ: മോചനവില എന്തു സാധ്യമാക്കുന്നു?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: മോചനവില എന്തു സാധ്യമാക്കുന്നു?
തിരുവെഴുത്ത്: റോമ 6:23
മടങ്ങിച്ചെല്ലുമ്പോൾ: നമുക്ക് എങ്ങനെ മോചനവിലയോടു വിലമതിപ്പു കാണിക്കാം?