ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
ചീത്ത കൂട്ടുകെട്ട് ഒഴിവാക്കാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക
യഹോവയുടെ സൗഹൃദം നേടാൻ ബൈബിൾവിദ്യാർഥികൾ നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കേണ്ടതുണ്ട്. (സങ്ക 15:1, 4) നല്ല കൂട്ടുകാർ ശരിയായ കാര്യങ്ങൾ ചെയ്യാൻ അവരെ സഹായിക്കും.—സുഭ 13:20; lff പാഠം 48.
മോശം കൂട്ടുകെട്ട് ഒഴിവാക്കാൻ അവരെ സഹായിക്കുമ്പോൾതന്നെ അവരോട് സഹാനുഭൂതി കാണിക്കുക. ലോകത്തിലുള്ള അവരുടെ കൂട്ടുകാരെ വേണ്ടെന്നുവെക്കാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ബൈബിൾപഠനം ഇല്ലാത്ത ദിവസങ്ങളിലും അവരോട് ആത്മാർഥമായ താത്പര്യം കാണിക്കുക. അതിനായി അവർക്ക് മെസേജ് അയയ്ക്കാം, അവരെ ഫോൺ വിളിക്കാം, അവരെ ചെന്ന് കാണാം. വിദ്യാർഥികൾ പുരോഗമിക്കുന്നതിനനുസരിച്ച് സഹോദരങ്ങളുമൊത്തുള്ള കൂടിവരവുകളിൽ അവരെയും ഉൾപ്പെടുത്താം. നഷ്ടപ്പെട്ടതിനെക്കാൾ കൂടുതൽ കൂട്ടുകാരെയാണ് കിട്ടുന്നതെന്ന് അപ്പോൾ അവർക്കു മനസ്സിലാകും. (മർ 10:29, 30) യഹോവയുടെ കുടുംബം വളരുന്നതു കാണുമ്പോൾ നിങ്ങൾക്കും സന്തോഷം തോന്നും.
ചീത്ത കൂട്ടുകെട്ട് ഒഴിവാക്കാൻ നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
എന്താണ് ചീത്ത കൂട്ടുകെട്ട്?—1കൊ 15:33
-
സാക്ഷികളുടെ കൂടിവരവ് എങ്ങനെയായിരിക്കുമെന്നാണ് ഹണി വിചാരിച്ചത്?
-
ചീത്ത കൂട്ടുകെട്ട് ഒഴിവാക്കാൻ നീത എങ്ങനെയാണ് ഹണിയെ സഹായിച്ചത്?