ക്രിസ്ത്യാനികളായി ജീവിക്കാം
ശമുവേലിന്റെ ജീവിതത്തിൽനിന്നുള്ള പാഠങ്ങൾ
ശമുവേൽ തന്റെ ജീവിതകാലം മുഴുവൻ യഹോവയോടു വിശ്വസ്തനായിരുന്നു. കുട്ടിയായിരുന്നപ്പോൾ ശമുവേൽ, ഏലിയുടെ മക്കളായ ഹൊഫ്നിയെയോ ഫിനെഹാസിനെയോ പോലെ തെറ്റായ കാര്യങ്ങൾ ചെയ്‌തില്ല. (1ശമു 2:22-26) ശമുവേൽ വളർന്നു, അപ്പോഴും യഹോവ കൂടെയുണ്ടായിരുന്നു. (1ശമു 3:19) ഇനി പ്രായമായപ്പോഴും അദ്ദേഹം യഹോവയെ വിശ്വസ്തമായി സേവിച്ചു, തന്റെ മക്കൾ അങ്ങനെ ചെയ്യാതിരുന്നപ്പോഴും.—1ശമു 8:1-5.
ശമുവേലിന്റെ ജീവിതം നമ്മളെ എന്താണ് പഠിപ്പിക്കുന്നത്? നിങ്ങൾ ചെറുപ്പമാണെങ്കിൽ, നിങ്ങളുടെ ചിന്തകളും നിങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും യഹോവ മനസ്സിലാക്കുന്നുണ്ട് എന്ന് ഉറപ്പുണ്ടായിരിക്കുക. നിങ്ങൾക്ക് ആവശ്യമായ ധൈര്യം യഹോവ തരും. (യശ 41:10, 13) ഇനി, നിങ്ങളുടെ മക്കൾ ആരെങ്കിലും സത്യം ഉപേക്ഷിച്ചുപോയിട്ടുണ്ടെങ്കിൽ ശമുവേലിനെക്കുറിച്ച് പഠിക്കുന്നത് ആശ്വാസം തരും. തന്റെ പ്രായപൂർത്തിയായ ആൺമക്കളെ യഹോവയുടെ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കാൻ ശമുവേലിനും നിർബന്ധിക്കാൻ കഴിയുമായിരുന്നില്ലല്ലോ. ശമുവേൽ കാര്യങ്ങൾ യഹോവയെ ഏൽപ്പിച്ചു. എന്നിട്ട് തന്റെ വിശ്വസ്തത നിലനിറുത്തി, സ്വർഗീയപിതാവായ യഹോവയെ സന്തോഷിപ്പിക്കുന്നതിൽ തുടർന്നു. ഇത്തരത്തിൽ നല്ല മാതൃക വെക്കുന്നത് നിങ്ങളുടെ കുട്ടിയെ യഹോവയിലേക്കു തിരികെവരാൻ ചിലപ്പോൾ സഹായിച്ചേക്കാം.
അവരിൽനിന്ന് പഠിക്കുക—ശമുവേൽ എന്ന വീഡിയോ കാണുക. എന്നിട്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
കുട്ടിയായ ശമുവേൽ എങ്ങനെയാണ് ധൈര്യം കാണിച്ചത്?
-
ഡാനി എങ്ങനെ ധൈര്യം കാണിച്ചു?
-
പ്രായമായ ശമുവേൽ ഒരു നല്ല മാതൃക വെച്ചത് എങ്ങനെ?
-
ഡാനിയുടെ മാതാപിതാക്കൾ എന്ത് നല്ല മാതൃക വെച്ചു?