ദൈവവചനത്തിലെ നിധികൾ
അഹംഭാവം അപമാനം വരുത്തുന്നു
വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിലാണ് താനെന്നു ശൗൽ രാജാവിനു തോന്നി (1ശമു 13:5-7)
എളിമയോടെ യഹോവയുടെ നിർദേശങ്ങൾ അനുസരിക്കുന്നതിനു പകരം ശൗൽ അഹംഭാവത്തോടെ പ്രവർത്തിച്ചു (1ശമു 13:8, 9; w00 8/1 13 ¶17)
യഹോവ ശൗലിനെ ശിക്ഷിച്ചു (1ശമു 13:13, 14; w07 6/15 27 ¶8)
തനിക്ക് അധികാരം ഇല്ലാത്ത ഒരു കാര്യം എടുത്തുചാടി, ബുദ്ധിശൂന്യമായി ചെയ്യുന്ന ഒരു വ്യക്തി അഹംഭാവം കാണിക്കുകയാണ്. എളിമയ്ക്കു നേർവിപരീതമാണ് അത്. ഒരാൾ അഹംഭാവം കാണിക്കാൻ ഇടയുള്ള സാഹചര്യങ്ങൾ ഏതൊക്കെയാണ്?