ഫെബ്രുവരി 26–മാർച്ച് 3
സങ്കീർത്തനം 11–15
ഗീതം 139, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. സമാധാനം നിറഞ്ഞ പുതിയ ലോകത്തിൽ നിങ്ങളെ ഭാവനയിൽ കാണുക
(10 മിനി.)
നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തതാണ് ഇന്നു കാണുന്ന അക്രമത്തിനു മുഖ്യകാരണം (സങ്ക 11:2, 3; w06 5/15 18 ¶3)
യഹോവ പെട്ടെന്നുതന്നെ എല്ലാ അക്രമങ്ങളും അവസാനിപ്പിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം (സങ്ക 11:5; wp16.3 13)
യഹോവ രക്ഷിക്കുമെന്ന വാഗ്ദാനത്തെക്കുറിച്ച് ചിന്തിക്കുന്നത് വിടുതലിനായി ക്ഷമയോടെ കാത്തിരിക്കാൻ നമ്മളെ സഹായിക്കും (സങ്ക 13:5, 6; w17.08 6 ¶15)
ഇങ്ങനെ ചെയ്തുനോക്കുക: യഹസ്കേൽ 34:25 വായിക്കുക. അവിടെ വർണിച്ചിരിക്കുന്ന സമാധാനം നിറഞ്ഞ അന്തരീക്ഷത്തിൽ നിങ്ങളും ആയിരിക്കുന്നതായി ഭാവനയിൽ കാണുക.—kr 236 ¶16.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 14:1—ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന തരം മനോഭാവം ക്രിസ്ത്യാനികൾക്കുപോലും അപകടം ചെയ്തേക്കാവുന്നത് എങ്ങനെ? (w13 9/15 19 ¶12)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 13:1–14:7 (th പാഠം 2)
4. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) അനൗപചാരിക സാക്ഷീകരണം. വ്യക്തിയെ സ്മാരകത്തിനു ക്ഷണിക്കുക. (lmd പാഠം 5 പോയിന്റ് 3)
5. സംഭാഷണം തുടങ്ങുന്നതിന്
(1 മിനി.) വീടുതോറും. വീട്ടുകാരനെ സ്മാരകത്തിനു ക്ഷണിക്കുക. (lmd പാഠം 3 പോയിന്റ് 4)
6. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. സ്മാരക ക്ഷണക്കത്ത് കൊടുത്തപ്പോൾ ഒരു വ്യക്തി താത്പര്യം കാണിക്കുന്നു. (lmd പാഠം 7 പോയിന്റ് 4)
7. ശിഷ്യരാക്കുന്നതിന്
(5 മിനി.) lff പാഠം 13 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ. വ്യാജമതത്തെക്കുറിച്ച് ദൈവത്തിന് എന്താണു തോന്നുന്നതെന്ന് വിദ്യാർഥിക്കു ബോധ്യമാകുന്നതിന് “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗത്തെ ഒരു ലേഖനം ഉപയോഗിക്കുക. (th പാഠം 12)
ഗീതം 8
8. “യുദ്ധായുധങ്ങളെക്കാൾ ജ്ഞാനം നല്ലത്”
(10 മിനി.) ചർച്ച.
അക്രമപ്രവർത്തനങ്ങൾ ലോകമെങ്ങും കൂടിക്കൂടിവരുകയാണ്. ഓരോ ദിവസവും നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഈ അക്രമങ്ങൾ നമ്മുടെ മനസ്സിനെ അലട്ടുമെന്ന് യഹോവയ്ക്ക് അറിയാം. നമുക്ക് സംരക്ഷണം ആവശ്യമാണെന്നും യഹോവയ്ക്ക് അറിയാം. യഹോവ നമ്മളെ സംരക്ഷിക്കുന്ന ഒരു വിധം തന്റെ വചനമായ ബൈബിളിലൂടെയാണ്.—സങ്ക 12:5-7.
ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനമൊഴികൾ ‘യുദ്ധായുധങ്ങളെക്കാൾ നല്ലതാണ്.’ (സഭ 9:18) അക്രമത്തിന്റെ ഇരകളാകാതിരിക്കാൻ താഴെപ്പറയുന്ന ബൈബിൾതത്ത്വങ്ങൾ നമ്മളെ എങ്ങനെ സഹായിക്കുമെന്നു നോക്കുക.
-
സഭ 4:9, 10—സുരക്ഷിതമല്ലാത്ത ഇടങ്ങളിലും സാഹചര്യങ്ങളിലും ഒറ്റയ്ക്കു പോകാതിരിക്കുക
-
സുഭ 22:3—പൊതുസ്ഥലത്തായിരിക്കുമ്പോൾ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കുക
-
സുഭ 26:17—നിങ്ങളെ ബാധിക്കാത്ത വാക്കുതർക്കങ്ങളിൽ പോയി തലയിടാതിരിക്കുക
-
സുഭ 17:14—ഒരു അക്രമം നടക്കാൻ സാധ്യതയുണ്ടെന്നു തോന്നിയാൽ പെട്ടെന്നുതന്നെ അവിടം വിട്ടുപോകുക. പ്രതിഷേധിക്കാൻ ഒത്തുകൂടിയിരിക്കുന്ന ആൾക്കൂട്ടത്തിൽനിന്നും വിട്ടുനിൽക്കുക
-
ലൂക്ക 12:15—ജീവൻ അപകടത്തിലാക്കിക്കൊണ്ട് നിങ്ങളുടെ വസ്തുവകകൾ സംരക്ഷിക്കാനായി ശ്രമിക്കരുത്
വിശ്വാസമുള്ളവരെ അനുകരിക്കുക, വിശ്വാസമില്ലാത്തവരെയല്ല—ഹാനോക്കിനെ, ലാമെക്കിനെയല്ല എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
അക്രമത്തിന്റെ നടുവിലായിരുന്നിട്ടും ഹാനോക്കിന്റെ മാതൃക നല്ല തീരുമാനങ്ങളെടുക്കാൻ ആ പിതാവിനെ സഹായിച്ചത് എങ്ങനെ?—എബ്ര 11:5
ചില സാഹചര്യങ്ങളിൽ സ്വയരക്ഷയ്ക്കുവേണ്ടിയോ തന്റെ വസ്തുവകകൾ സംരക്ഷിക്കുന്നതിനുവേണ്ടിയോ ന്യായമായ ചില പ്രതിരോധനടപടികൾ സ്വീകരിക്കണമെന്ന് ഒരു ക്രിസ്ത്യാനിക്കു തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളിൽ ഒരു മനുഷ്യജീവൻ എടുക്കാതിരിക്കാനും അതുവഴി രക്തം ചൊരിഞ്ഞ കുറ്റം വരുത്തിവെക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധയുള്ളവനായിരിക്കും.—സങ്ക 51:14; 2017 ജൂലൈ ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
9. മാർച്ച് 2 ശനിയാഴ്ച ആരംഭിക്കുന്ന സ്മാരക പ്രചാരണപരിപാടി
(5 മിനി.) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. പ്രചാരണപരിപാടിക്കും പ്രത്യേക പ്രസംഗത്തിനും സ്മാരകത്തിനും ആയി സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 15 മണിക്കൂർ വ്യവസ്ഥയിലും സഹായ മുൻനിരസേവനം ചെയ്യാമെന്ന് പ്രചാരകരെ ഓർമിപ്പിക്കുക.
10. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 6 ¶9-17