2022 ജൂലൈ 26 | പുതുക്കിയത്: 2023 ഡിസംബർ 6
റഷ്യ
പുതിയ വിവരങ്ങൾ—സഹോദരങ്ങളെ കുറ്റക്കാരായി വിധിച്ചു | പ്രാർഥനയിലൂടെ ശക്തി നേടുന്നു
2023 ഡിസംബർ 5-ന് ഖാന്റി-മാൻസി സ്വയംഭരണപ്രദേശമായ യുഗ്രയിലെ സുർഗുത്ത് സിറ്റി കോടതി 17 സഹോദരന്മാരെയും ഒരു സഹോദരിയെയും കുറ്റക്കാരായി വിധിച്ചു. അവരിൽ ചിലരാണ് വ്യോചെസ്ലോവ് ബൊറൊനോസ്, സൊവേലി ഗോർഗോലിക്, യവ്‌ഗെനി കോയ്ര്യോക്, ഓർട്ട്യോം കിം, സെർഗി ലൊഗ്യനൊവ്, അലിക്‌സ്യ പ്ലൈഖോവ്, സെർഗി വൊളോസ്നിക്കോവ് എന്നിവർ. 17 സഹോദരന്മാർക്ക് ആറു വർഷവും മൂന്നു മാസവും മുതൽ ഏഴു വർഷം വരെയുള്ള ജയിൽശിക്ഷയാണ് വിധിച്ചത്. സഹോദരിക്ക് മൂന്നു വർഷവും മൂന്നു മാസവും ഉള്ള ജയിൽശിക്ഷയാണ് വിധിച്ചിരിക്കുന്നത്. എങ്കിലും ഇപ്പോൾ അവർക്കു ജയിലിൽ പോകേണ്ടതില്ല.
സമയരേഖ
2019 ഫെബ്രുവരി 15
സുർഗുത്തിലും അടുത്തുള്ള നഗരങ്ങളിലും പോലീസുകാർ പല യഹോവയുടെ സാക്ഷികളുടെ വീടുകളിൽ തിരച്ചിൽ നടത്തി. അതിന്റെ ഫലമായി സെർഗി ലൊഗ്യനൊവ് ഉൾപ്പെടെ മൂന്നു സഹോദരന്മാരെ വിചാരണയ്ക്കു മുമ്പുള്ള തടവിലാക്കി. പിന്നീട് മറ്റൊരു സഹോദരനോട് മാനസികാരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ ഉത്തരവിട്ടു. സഹാരാധകരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താത്തതിന്റെ പേരിൽ ഈ വാർത്താറിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഏഴു സഹോദരന്മാർക്കും ശാരീരിക ഉപദ്രവം ഏൽക്കേണ്ടിവന്നു
2019 ഫെബ്രുവരി 26
വൈദ്യസഹായം കിട്ടുന്നതിന് സെർഗി ലൊഗ്യനൊവിനെ വിട്ടയയ്ക്കാൻ യൂറോപ്യൻ മനുഷ്യാവകാശ കോടതി റഷ്യൻ ഗവൺമെന്റിനോട് ആജ്ഞാപിച്ചു
2019 ഏപ്രിൽ 11
സെർഗി ലൊഗ്യനൊവിനെ വിചാരണയ്ക്കു മുമ്പുള്ള തടവിൽനിന്ന് വിട്ടയച്ചു
2021 ഒക്ടോബർ 29
കേസിന്റെ വിചാരണ തുടങ്ങി
ജീവിതരേഖ
നമ്മുടെ ഈ സഹോദരങ്ങൾ ധൈര്യത്തോടെ ഉപദ്രവങ്ങൾ സഹിച്ചുനിൽക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്: യഹോവ, കഷ്ടതയിലായിരിക്കുന്ന ആ സഹോദരങ്ങളുടെ പ്രാർഥനകൾ കേൾക്കുകയും അവയ്‌ക്കു പെട്ടെന്നുതന്നെ ഉത്തരം കൊടുക്കുകയും ചെയ്യും.—സങ്കീർത്തനം 69:17.